കെ.സുരേന്ദ്രന്റെ അറസ്റ്റ്; സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം
രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
തിരുവനന്തപുരം: കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കുത്തിയിരിന്നു.
വൈകീട്ട് ആറരയ്ക്ക് ശേഷമാണ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.