നിയമ സഭ തെരെഞ്ഞെടുപ്പിൽ മുന്നേറ്റം വി ഐ പി കലെ ഇറക്കി കളം പിടിക്കാൻ ബി ജെപി നീക്കം

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, സംഘടനാതല ഏകോപനം,ധനകാര്യ മാനേജ്‌മെന്റ് ഉള്‍പ്പെടെ നിര്‍വഹിക്കുക ഇവരായിരിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കാണ് സഹ ചുമതല.

ഡൽഹി | നിയമ സഭ തെരെഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിച്ചു കേരളത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ വമ്പൻ ഇലക്ഷന്‍ പ്ലാന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് നേതാക്കളുടെ വന്‍സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ച്‌ . വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ ഉള്‍പ്പടെ 160 നേതാക്കളാണ് എത്തുക. 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോരുത്തര്‍ക്ക് വീതം ഏകോപന ചുമതല. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതലയും നല്‍കും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, സംഘടനാതല ഏകോപനം,ധനകാര്യ മാനേജ്‌മെന്റ് ഉള്‍പ്പെടെ നിര്‍വഹിക്കുക ഇവരായിരിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കാണ് സഹ ചുമതല. നിയമസഭാ മണ്ഡലങ്ങളില്‍ കേരള സംസ്ഥാന ഭാരവാഹികള്‍ക്കും ഇന്‍ചാര്‍ജ്മാര്‍ക്കുമുള്‍പ്പടെ സഹചുമതല നല്‍കും.തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറിയ 36 മണ്ഡലങ്ങളില്‍ 31 ഉം ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാല്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തണമെന്ന് കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

You might also like

-