മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് തീരുമാനമെങ്കിൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെ

0

മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് തീരുമാനമെങ്കിൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും.കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ശ്രമിക്കുന്നത്. ബി.ജെ.പിക്കാരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇട്ടുകളയാം എന്നാണ് പിണറായി വിജയൻ വിചാരിക്കുന്നത്. ശബരിമല കാലത്ത് ബി.ജെ.പിക്കാരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കയറ്റിയ ചരിത്രമാണ് പൊലീസിന് ഉള്ളത്. ആ പരിചയത്തിന്‍റെ അഹങ്കാരത്തിലാണ് ഇനിയും പോകുന്നതെങ്കിൽ, മുഖ്യമന്ത്രിക്ക് മക്കളെ കാണാൻ ജയിലിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

You might also like

-