ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം പരിഹരിക്കും ,സുരേന്ദ്രനെതിരെ എൻ ഡി ഘടകകളും പരത്തി ഉന്നയിച്ചു തൃശൂർ ;ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷന്‍ നിര്‍ദേശം നല്‍കി. മുന്നണി യാത്ര ഒഴിവാക്കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപിയുടെ കേരള യാത്ര നടത്തുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി തന്നെ സംസ്ഥാന ജാഥ നടത്തുമ്പോള്‍ എന്‍ഡിഎയ്ക്ക് അതില്ല. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനമെന്ന വിമര്‍ശനം ഉയരുമെന്നും നേതാക്കള്‍ പറയുന്നു. എന്‍ഡിഎ യാത്രയായിരുന്നു നല്ലതെന്ന് ദേശീയ അധ്യക്ഷനും അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. ജെ.പി.നദ്ദരാവിലെ 10.30 ന് തൃശൂരിലെത്തു, നദ്ദ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗം ചേരും. നേതൃത്വവുമായി ഉടക്കി മാസങ്ങളായി പാർട്ടിയിൽ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ പരിപാടിയിൽ പങ്കെടുക്കും. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തണമെന്ന കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും. സാമുദായിക സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വൈകീട്ട് 4 മണിക്ക് തേക്കിൻ കാട് മൈതാനത്ത് പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.
മുന്നണി യാത്ര ഒഴിവാക്കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപിയുടെ കേരള യാത്ര നടത്തുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചു.
തൃശൂർ ;ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.മുന്നണി യാത്ര ഒഴിവാക്കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപിയുടെ കേരള യാത്ര നടത്തുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി തന്നെ സംസ്ഥാന ജാഥ നടത്തുമ്പോള്‍ എന്‍ഡിഎയ്ക്ക് അതില്ല. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനമെന്ന വിമര്‍ശനം ഉയരുമെന്നും നേതാക്കള്‍ പറയുന്നു. എന്‍ഡിഎ യാത്രയായിരുന്നു നല്ലതെന്ന് ദേശീയ അധ്യക്ഷനും അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം.
അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.
ജെ.പി.നദ്ദരാവിലെ 10.30 ന് തൃശൂരിലെത്തു, നദ്ദ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗം ചേരും. നേതൃത്വവുമായി ഉടക്കി മാസങ്ങളായി പാർട്ടിയിൽ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ പരിപാടിയിൽ പങ്കെടുക്കും. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തണമെന്ന കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും. സാമുദായിക സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വൈകീട്ട് 4 മണിക്ക് തേക്കിൻ കാട് മൈതാനത്ത് പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.