പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് യാത്രക്കാരനെ പൊലീസിലേല്‍പ്പിച്ച ഊബര്‍ ടാക്സി ഡ്രൈവറെ ബിജെപി ആദരിച്ചു
കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബാപ്പാദിത്യയെയാണ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്
മുംബൈ: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പ്പിച്ച ഊബര്‍ ടാക്സി ഡ്രൈവറെ ആദരിച്ച് ബിജെപി. ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍ക്ക് സ്വീകരണമൊരുക്കിയത്. ജാഗ്രതയുള്ള പൗരന്റെ കടമയാണ് ഡ്രൈവര്‍ നിറവേറ്റിയതെന്നും ലോഥ വ്യക്തമാക്കി.സംഭവത്തിന് പിന്നാലെ ഡ്രൈവറെ ഊബര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഊബറിന്റെ ഈ നടപടി തെറ്റായ കാര്യമാണെന്നും ഡ്രൈവറുടെ സുരക്ഷ ഗൗരവത്തോടെ കാണുമെന്നും ലോഥ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബാപ്പാദിത്യയെയാണ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്.