ബി ജെ പി സീറ്റ് വിവാദം കൊഴുക്കുന്നു പത്തനംതിട്ടക്കായി കണ്ണന്താനവും ശ്രീധരന്പിള്ളയും കെ സുരേന്ദ്രനും

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി നേരത്തെ തന്നെ രംഗത്തുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ അനുകൂല തരംഗമുണ്ടെന്ന വിലയിരുത്തലാണ്‌ ബിജെപി നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

0

പത്തനംതിട്ട :ബി ജെ പി ക്ക് കൂടുതൽ വോട്ടുകൾ പ്രതീക്ഷിക്കുന്ന പത്തനംതിട്ടക്കായി സംഥാനത്തേറുത്തതിൽ പിടിവലി  ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പത്തനംതിട്ട സീറ്റിനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തി. മത്സരിക്കണമെങ്കില്‍ പത്തനംതിട്ടയാണ് താല്‍പര്യമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി നേരത്തെ തന്നെ രംഗത്തുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ അനുകൂല തരംഗമുണ്ടെന്ന വിലയിരുത്തലാണ്‌ ബിജെപി നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

കൊല്ലത്ത് സുരേഷ് ഗോപി എം പി യെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ബിജെപി സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്ന സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപി യിലേക്കെത്തിയ വടക്കന്റെ കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വമെടുക്കുന്ന നിലപാട് നിര്‍ണായകമാകും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിട്ടുണ്ട്.

You might also like

-