കോടതി ഉത്തരവ് ഉണ്ടായിട്ടും ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇ ഡി അനുദിച്ചില്ല
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണുന്നതിന്
അഭിപാഷകരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിലക്കി
കോടതി ഉത്തരവുമായി ബിനീഷിന്റെ അഭിഭാഷകർ ഈദ് ഓഫീസിൽ എത്തിയെങ്കിലും അഭിഭാഷകർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ കാണാൻ അനിവധിച്ചല്ല ഇ ഡി വീണ്ടു അഭിഭാഷകരെ കാണാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അഭിഭാഷകർ ഇ ഡി ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണട്
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്. ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. അഭിഭാഷക സംഘം ഇ.ഡി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാനുള്ള അനുമതിയുള്ളൂ ഏന് സംസാരിക്കുന്ന അഭിഭാഷകന് കോവിഡ് പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഇ ഡി ആവശ്യപ്പെടുകയായിരുന്നു
അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്ന നടപടി ഇ ഡി ഓഫീസിൽ തുടരുകയാണ് . തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വന്‍തോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.