ബീഹാർ നിതീഷ്‌കുമാർ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ
പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു.
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. അങ്ങനെ തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ അമരക്കാരനാകുകയാണ്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടില്‍ ബിജെപി വിട്ടുവീഴ്ചക്ക് തയ്യാറായേക്കും.
വോട്ടെണ്ണലില്‍ ക്രമക്കേടെന്ന മഹസഖ്യത്തിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിപോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി ഇരുപതിലേറെ മണ്ഡലങ്ങളില്‍ വിജയം എന്‍ഡിഎക്ക് അനുകൂലമാക്കിയെന്ന തേജസ്വി യാദവിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ ഹില്‍സ മണ്ഡലത്തിലെ മാത്രം പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടുമെണ്ണിയെന്നും ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.