ബൈഡന്‍ അമേരിക്കൻ പ്രസിഡണ്ട് – ട്രംപ് പുറത്തേക്ക് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക്
അവസാനം ഫലം അറിഞ്ഞ 20 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന് ജയം ഉറപ്പാക്കിയത് . ഇവിടെ വലിയ ലീഡാണ് ബൈഡനുള്ളത്
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക്. അന്തിമഫലം പുറത്തുവരുംബോഴ് 273 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ടു നേടിയാണ് ട്രമ്പിനെ മറികടന്നു അമേരിക്കൻ പ്രസിഡന്റായി ബൈഡന്‍തെരഞ്ഞെടുക്കപ്പെടുന്നത് അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്റാണ് ബൈഡന്‍. ചരിത്രം കുറിച്ച് കമല ഹാരിസും അമരത്തേക്ക്. യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യവനിതയും ആദ്യ ഇന്ത്യന്‍ വംശജയുമാണ് ഇവര്‍
അവസാനം ഫലം അറിഞ്ഞ 20 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന് ജയം ഉറപ്പാക്കിയത് . ഇവിടെ വലിയ ലീഡാണ് ബൈഡനുള്ളത്. ജോര്‍ജിയയില്‍ നേരിയ ലീഡാണ് ബൈഡനുള്ളത്. അരിസോണയിലും വിജയം കൈവരിച്ച ബൈഡന്‍ ചരിത്രപരമായും വിജയം ഉറപ്പിക്കുകയായിരുന്നു
വിജയമുറപ്പിക്കുമ്പോഴും അമേരിക്കന്‍ ജനാധിപത്യത്തോടുള്ള ആദരവ് പ്രകടമാക്കുന്നതായിരുന്നു ജോ ബൈഡന്‍റെ വാക്കുകള്‍. അവസാന വോട്ടും എണ്ണിത്തീരും വരെ ശാന്തരായി കാത്തിരിക്കാന്‍ അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തിരുന്നു. എതിരാളികളാണെങ്കിലും ആരും ശത്രുക്കളല്ലെന്നും ആത്യന്തികമായി എല്ലാവരും അമേരിക്കക്കാരാണെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു. കോവിഡ്, സമ്പദ് വ്യവസ്ഥ, കാലാവസ്ഥ വ്യതിയാനം, വംശീയത എന്നീ വിഷയങ്ങളിൽ ശക്തമായ തീരുമാനമെടുക്കാനാണ് ഈ ജനവിധിയെന്ന് ബൈഡൻ പറഞ്ഞു.
കോവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, വംശീയത എന്നിവക്ക് പരിഹാരം കാണുമെന്ന് ബൈഡൻ പറഞ്ഞു. ബൈഡന്‍റെ വിജയം അംഗീകരിക്കില്ല എന്ന നിലപാട് തുടരുകയാണ് ട്രംപ്. കോടതികളില്‍ കേസ് ഫയല്‍ ചെയ്ത ട്രംപ് നിയമയുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നാണ് പറഞ്ഞത്. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രമുഖര്‍ തന്നെ ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്.