ബിഷപ്പിന്റെ പീഡനം : ഫ്രാങ്കോ മുളക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും .അന്വേഷണ സംഘം വിപുലീകരിച്ചു . നീതിതേടി കന്യസ്ത്രീ ഇന്നുകോടതിയിലേക്ക്

കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്യങ്ങളിൽ വ്യക്തതയുണ്ടായെന്ന് വിലയിരുത്തിയ സംഘം ബിഷപ്പിനെ വിളിച്ച് വരുത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്നാണ്  എസ്പി യോട് വിശദീകരിച്ചത്. 

0

കോട്ടയം: കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്ധർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ധാരണയായി .തെരുവിൽ കന്യസ്ത്രീകൾ നടത്തി വരുന്ന സമരത്തിന്  ജനപിന്തുണ കൂടിവരുന്ന സാഹചര്യത്തിലാണ്  പോലീസ് നടപടി  ഇത് സംബന്ധിച്ച് ഐജിയുടെ യോഗത്തിൽ തീരുമാനിക്കും. ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ചയോയാണ് യോഗം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കോട്ടയം എസ് പി എസ്. ഹരിശങ്കർ വ്യക്തമാക്കി അന്വേഷണ സംഘത്തിൽ ഏഴ് മണിക്കൂര്‍ നീണ്ട അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് 90 ശതമാനവും അന്വേഷണം പൂര്‍ത്തിയായതായി വിലയിരുത്തല്‍ ഉണ്ടായത്. ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഐജിയുടെ അവലോകന യോഗത്തിന് ശേഷം ഉണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു

രണ്ട് സി ഐമാരെയും ഒരു എസ്ഐയെയും ഉൾപ്പെടുത്തി വിപുലീകരിച്ച അന്വേഷണ സംഘമാണ് കേസന്വേഷണം വിലയിരുത്തിയത്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്യങ്ങളിൽ വ്യക്തതയുണ്ടായെന്ന് വിലയിരുത്തിയ സംഘം ബിഷപ്പിനെ വിളിച്ച് വരുത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്നാണ്  എസ്പി യോട് വിശദീകരിച്ചത്.  കേസ്  ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കമില്ലെന്ന് വിശദീകരിച്ച എസ് പി ജോലിഭാരമുള്ളതിനാലാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചതെന്നും സൂചിപ്പിച്ചു

അന്വേഷണത്തില്‍ കോട്ടയം എസ്.പി പൂര്‍ണ്ണതൃപ്തനാണ്. 58 ദിവസം കൊണ്ട് കേസ് നല്ല രീതിയില്‍ അന്വേഷിച്ചു. ജോലി ഭാരം കൂടുതലായതിനാലാണ് മൂന്ന് പേരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഉന്നത സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും കോട്ടയം എസ്.പി അറിയിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് കോട്ടയം എസ്പി അന്വേഷണസംഘത്തിന് യോഗം വിളിച്ചത് ഡിജിപിക്കും ഐജിക്കും എതിരെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കവും ഉപേക്ഷിച്ചത് ഈ കേസിൽ മുഖ്യ സാക്ഷിയുടെ മൊഴിക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയെ കൂടുതൽ ചോദ്യം ചെയ്യുന്നു എന്ന വിമർശനത്തിന് അന്വേഷണസംഘം മറുപടി നൽകുന്നു.

കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ പി.സി ജോര്‍ജ്ജിന്‍റെ പരാമര്‍ശവും പൊലീസ് പരിശോധിച്ച് വരുകയാണ്. സ്വമേധയാ കേസ് എടുക്കാന്‍ നീക്കമില്ലെങ്കിലും ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ കേസ് എടുക്കുമെന്നും കോട്ടയം എസ്.പി അറിയിച്ചു.അതേസമയം പീഡനത്തിനിരയായ കന്ന്യസ്ത്രീ തനിക്ക് നീതി നടത്തിത്തരാമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
You might also like

-