ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണം ഫലപ്രഥമല്ലന്ന് ബന്ധുക്കൾ
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ഇരയായ കന്യാസ്ത്രീയുടെ കുടുംബം. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികളായില്ലെന്ന് സഹോദരന്‍ കുറ്റപ്പെടുത്തി.അതിനിടെ വിഷയത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയ വൈദികന് കത്തോലിക്ക സഭ മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തിയിരിക്കുകയാണ് പരാതി നല്‍കി ഒരാഴ്ച പിന്നിടുമ്പോഴും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ മറ്റു നടപടിക്രമങ്ങളിലേക്ക് പോലീസ് കടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.കോടതിയില്‍ രഹസ്യമൊഴി നല്‍കണമെന്ന ആവശ്യം അംഗീകരിയ്ക്കപ്പെട്ടില്ല.
സാദാരണ ഇത്തരം കേസ്സുകളിൽ ഐ പിസി 164പ്രകാരം മജിസ്‌ട്രേറ്റിൻമുന്പാകെ മൊഴിരേഖപ്പെടുത്തേണ്ടതാണ് എന്നാൽ ഇര ആവശ്യപ്പെട്ടിട്ടും 164 മൊഴിയെടുക്കാൻ പോലീസ് നടപടി സ്വീകരിച്ചട്ടില്ല ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനും നീക്കങ്ങളില്ല. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീട്ടി ഒത്തു തീര്‍പ്പിനുള്ള നീക്കമാണോ പോലീസ് നടത്തുന്നതെന്ന് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ട്
്അതിനിടെ പീഡന ആരോപണത്തില്‍ ബിഷപ്പിനെതിരെ ശക്തമായ തെളിലുണ്ടെന്ന് വെളിപ്പെടുത്തിയ കന്യാസ്ത്രീയുടെ ഇടവക വികാരിയ്ക്ക് സഭ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് വിളിച്ചാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിയ്ക്കരുതെന്ന് ആവശ്യപ്പെട്ടത്.വിഷയം ഒതുക്കി തീര്‍ക്കനാണ് താന്‍ ശ്രമിച്ചതെന്നും കോടനാട് പള്ളി വികാരിഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു.
ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ വൈദികൻ വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകളാണ് വിലക്കിലേക്ക് നയിച്ചത് നിക്കോളാസ് മണിപ്പറമ്പിൽ കൂട്ടിച്ചേർത്തു
ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ്ത്രി നേരത്തെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ദ്ദിനാള്‍ ഇത് നിഷേധിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാളിനെ സമീപച്ചതിന്റെ വിശദാംശങ്ങള്‍ കുടുംബവും വെളിപ്പെടുത്തിയിരുന്നു