ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്.
ഒരാള്‍ നേഴ്സ് ഡെന്റല്‍ സെന്റര്‍ ജീവനക്കാരിയാണ്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ നേഴ്സ് ഡെന്റല്‍ സെന്റര്‍ ജീവനക്കാരിയാണ്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ഭീതിയില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇവിടങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ അനുവദിച്ചുസൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യക്കാരായ ആരോഗ്യപ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി. നാട്ടില്‍ പോകാന്‍ റീഎന്‍ട്രിയോ എക്‌സിറ്റോ വിസ നേടി കാത്തിരിക്കുന്നവര്‍ക്ക് 72 മണിക്കൂര്‍ പരിധിക്കകം രാജ്യം വിടാനും അനുവാദമുണ്ട്.