മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു
മാള കുഴൂരില്‍ 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനെയും കാവിപുതച്ച ഭാരതാംബയെയും വച്ച് സംഘടിപ്പിച്ച പരിപാടി കരയോഗം അംഗങ്ങള്‍ തടയുകയും
തൃശ്ശൂര്‍| തൃശൂർ മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പത്താകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു. മാള കുഴൂരില്‍ 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനെയും കാവിപുതച്ച ഭാരതാംബയെയും വച്ച് സംഘടിപ്പിച്ച പരിപാടി കരയോഗം അംഗങ്ങള്‍ തടയുകയും ആര്‍എസ്എസ് നേതാവിനെ ഇറക്കിവിടുകയുമായിരുന്നു.ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണ് വെയ്ക്കണ്ടതെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. കരയോഗത്തെ ആര്‍എസ്എസിന്റെ ബിജെപിയുടെയും വര്‍ഗ്ഗിയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുത് എന്നും കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുമുക്കുളം കരയോഗാംഗങ്ങള്‍ ബോര്‍ഡ് സ്ഥാപിച്ചു.ആര്‍എസ്എസിനും ബിജെപിക്കും തിരുമുക്കുള്ള എന്‍എസ്എസിനെ തീറെഴുതിക്കൊടുത്തിട്ടില്ല. ആര്‍എസ്എസിന്റേയും ബിജെപിയുടേയും രാഷ്ട്രീയ കുടിലത കാണിക്കാനുള്ളതല്ല നായര്‍ സമുദായ സംഘടന. ഇരുവര്‍ക്കും വിടുപണി ചെയ്യുന്ന കരയോഗം ഭരണനേതൃത്വം രാജിവെക്കണമെന്നും ബോര്‍ഡില്‍ പറയുന്നു