ബംഗളുരു മയക്കുമരുന്ന് കേസ് അനൂപിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു.
പല ഉറവിടങ്ങളിൽ നിന്നായി ലഭിച്ച പണത്തെപ്പറ്റിയാണ് അന്വേഷണം. തന്റെ അക്കൗണ്ടിൽ വന്ന പണം ആരൊക്കെയാണ് നിക്ഷേപിച്ചതെന്ന് കൃത്യമായി അറിയില്ലെന്നാണ് അനൂപ് നൽകിയ മൊഴി
ബെംഗളൂരു ലഹരി ഇടപാട് കേസിൽ പ്രതി അനൂപ് മുഹമ്മദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. 5 ദിവസത്തേയ്ക്കാണ് അനൂപിനെ ഇ.ഡി കസ്റ്റഡിയിൽ വാങ്ങിയത്. പല ഉറവിടങ്ങളിൽ നിന്നായി ലഭിച്ച പണത്തെപ്പറ്റിയാണ് അന്വേഷണം. തന്റെ അക്കൗണ്ടിൽ വന്ന പണം ആരൊക്കെയാണ് നിക്ഷേപിച്ചതെന്ന് കൃത്യമായി അറിയില്ലെന്നാണ് അനൂപ് നൽകിയ മൊഴി. ഇയാളുടെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിനു പിന്നാലെ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും, സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ് ഇപ്പോൾ കർണാടകയിലെ ലഹരി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതിനുപുറമേയാണ് ഇതുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ എൻഫോഴ്സ് ഡയറക്ടറേറ്റും എത്തുന്നത്. കേസിൽ അറസ്റ്റിലായ നടിമാരായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും.