പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത

സംസ്ഥാനത്ത് ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്നവും ഇല്ല. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മിഷനും‍. കമ്മിഷനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്നും മമത ആരോപിച്ചു.

0

കൊൽക്കൊത്ത :പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത്അരങ്ങേറിയ വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. കമ്മിഷന്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കമ്മിഷന്‍ ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഒരുക്കുകയാണെന്നും ആരോപിച്ചു.

മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയമെങ്കിലും വ്യാപക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗാളിലെ 9 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇന്ന് രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നാണ് കമ്മിഷന്‍ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി ആത്രി ഭട്ടാചാര്യയെ മാറ്റി ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നല്‍കിയ കമ്മീഷന്‍ സി.ഐ.ഡി വിഭാഗത്തിലുണ്ടായിരുന്ന മുന്‍ കൊല്‍ക്കത്ത കമ്മിഷണലര്‍ രാജീവ് കുമാര്‍ ഐ.പി.എസിനെ കേന്ദ്ര ആഭ്യന്തര വകുപ്പില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവിട്ടു.

കമ്മിഷന്‍ നടപടി നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്നവും ഇല്ല. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മിഷനും‍. കമ്മിഷനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്നും മമത ആരോപിച്ചു.

കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ രണ്ടിടങ്ങളില്‍ റാലിക്കെത്തുന്നുണ്ട്.

You might also like

-