ബാര്‍ കോഴക്കേസില്‍ കെഎം മാണി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യമായതില്‍ അതിയായ സന്തോഷം പ്രോസിക്യൂഷൻ മണിക്ക് വേണ്ടി നിലക്കോട് ; ബിജു രമേശ്

0

കൊച്ചി : സർക്കാരിന് വേണ്ടി വാദിക്കേണ്ട അഭിഭാഷൻ അഴിമതിക്കാരനായ മണിക്ക് വേണ്ടി വാദിച്ചിട്ടും സത്യം മനസിലാക്കിയ കോടതി അന്വേഷണത്തിന് ഉത്തരവിയിട്ടത് സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് . കോടതി വിധി നൂറു ശതമാനവും സ്വാഗതം ചെയ്യുന്നതായി ബിജു രമേശ് പറഞ്ഞു വിജിലൻസ് കേസ് വേണ്ടരീതിയിൽ അന്വേഷിച്ചില്ല തെളിവുകൾ നശിപ്പിക്കാനും മറ്റും അന്വേഷണ ഉദ്യോഗസ്ഥർ മണിക്ക്കൂ ട്ടു നിന്നു. കോടതിയിൽ വി എസ് ഇന്റെയും എൽ ഡി ഫ് കൺവീനിയരുടെ യും അഭിഭാഷർ നന്നായി വാദമുഖങ്ങൾ ഉന്നയിച്ചു വിജിലൻസ് ദുർബലമായി കേസ് അന്വേഷിച്ചിട്ടും ഇപ്പോൾ കണ്ടെത്തിയ തെളുവുകളിൽ മാണിയെ ശിക്കാവുന്നതേള്ളു . ഇകാര്യത്തിൽ സർക്കാരാണ് ഇനി അന്വേഷണം പ്രഖ്യാപികേണ്ടത്തെന്നു ബിജു രമേശ് പറഞ്ഞു

ബാർ കോഴ കേസിൽ ഇതര വേണമെങ്കിലും അന്വേഷിച്ചോട്ടെ കെ എം മാണി
പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്

കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നായിരുന്നു കെ.എം മാണിയുടെ പ്രതികരണം. കോടതി വിധിയോടെ വിജിലന്‍സിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് കോഴ ആരോപണം ഉന്നയിച്ച ബിജുരമേശും പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കോടതി വിധി അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫ് കാലത്തും എല്‍.ഡി.എഫ് കാലത്തും വിജിലന്‍സിന് ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ബാര്‍ കോഴകേസിലെ പ്രോസിക്യൂഷനെതിരെ വി.എസ് അച്യുതാനന്ദന്‍. കോടതിയിലെ പ്രോസിക്യൂഷന്‍ നിലപാട് അന്വേഷിക്കണം. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം.കെ എം മാണിക്ക് ബാറുടമകള്‍ പണം കൈമാറ്റം ചെയ്തു എന്നതിന് തെളിവുകള്‍ ഇല്ലെന്നാണ് രണ്ട് തവണത്തെ അന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്

You might also like

-