ജപ്തി ഭീതിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു

അമ്മയും മകളും തീകൊളുത്തിയ സംഭവത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ കുടുബിനിയും മരിച്ചു

0

തിരുവനന്തപുരം: ജപ്തി ഭീതിയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തിയ സംഭവത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ കുടുബിനിയും മരിച്ചു തൊണ്ണൂറുശതമാനത്തിലധികം പൊള്ളലേറ്റ ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാൽ അൽപ സമയ മുൻപ് ഇവരുടെ അന്ത്യം സംഭവിക്കുകയായിരുന്നു

നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

You might also like

-