സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്ത്
റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു.റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി.കണ്ടയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുന്നത്