“ഒപ്പം” പദ്ധതിയുമായി ബേബി മെമ്മോറിയൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ ഫസ്റ്റ് എയ്ഡ് ബോക്സ്
സൗജന്യമായി കാർഡിയോളോജിസ്റ്റിനെ കാണുന്നതിനും, സൗജന്യമായി ഇ.സി.ജി എടുക്കുന്നതിനും 1080 രൂപ വരുന്ന എക്കോ ടെസ്റ്റിന് 499 രൂപയ്ക്കും 999 രൂപ വരുന്ന ടിഎംടി ടെസ്റ്റിനും 499 രൂപ നിരക്കിലും 13000 രൂപ വരുന്ന ആൻജിയോഗ്രാം വെറും 5999 രൂപക്കും പൊതുജനങ്ങൾക്ക് ലഭിക്കുന്നതായിരിക്കും
തൊടുപുഴ | ബേബി മെമ്മോറിയൽ ആശൂപത്രി “തൊടുപുഴക്കു ഒപ്പം” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ സാമൂഹ്യ ക്ഷേമ പരിപാടികലാണ് തൊടുപുഴയിലെ ജനങ്ങൾക്കായി നടത്തുന്നത് . ആദ്യ ഘട്ടമെന്ന നിലയിൽ തൊടുപിഴയിലെയും പരിസര പ്രദ്ദേശങ്ങളിലെയും ഓട്ടോ റിക്ഷ ഡ്രൈവർമാർക്കായി സൗജന്യമായി ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണഉൽഘാടനം നടന്നു. തുടന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് യൂണിറ്റുമായി സഹകരിച് റോഡു സുരക്ഷ ബോധവൽക്കരണവും പ്രാഥമിക ചികിത്സ പരിശീലനവും നടത്തി. പരിപാടിയുടെ ഉൽഘാടനം ഇടുക്കി എൻഫോഴ്‌സ്‌മെന്റ് RTO ശ്രീ . സഞ്ജയ് S നടത്തി. പരിശീലന പരിപാടിയിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ ഇളവ് ലഭിക്കാൻ വേണ്ടി ഉള്ള സ്പെഷ്യൽ പ്രെവിലേജ് കാർഡ് വിതരണം ആശുപത്രി സി.ഇ.ഒ Dr (Lt.Col ) ജയ് കിഷൻ കെ പി നിർവഹിച്ചു. ആശുപത്രി AGM ശ്രീ ഗോകുൽ നാരായണൻകുട്ടി പദ്ധതിക്ക് നേതൃതം നൽകുന്നു.
ഒപ്പം പദ്ധതിയുടെ ഭാഗമായി ഹൃദയാരോഗ്യ സംരക്ഷണത്തിനായി അടുത്ത പതിനാലു ദിവസത്തേക്കു പ്രദ്ധ്യേക ഹൃദയ ആരോഗ്യ സംരക്ഷണ പാക്കേജും പ്രഖാപിക്കുന്നു. സൗജന്യമായി കാർഡിയോളോജിസ്റ്റിനെ കാണുന്നതിനും, സൗജന്യമായി ഇ.സി.ജി എടുക്കുന്നതിനും 1080 രൂപ വരുന്ന എക്കോ ടെസ്റ്റിന് 499 രൂപയ്ക്കും 999 രൂപ വരുന്ന ടിഎംടി ടെസ്റ്റിനും 499 രൂപ നിരക്കിലും 13000 രൂപ വരുന്ന ആൻജിയോഗ്രാം വെറും 5999 രൂപക്കും പൊതുജനങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിശദ വിവരങ്ങൾക്ക് +91-9846960123.