ബി.ജെ.പിയുടെ പരിപാടി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് കടകളടപ്പിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു

നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിച്ചതിനെ തുടര്‍‌ന്ന് സ്വമേധയാ കേസ് എടുക്കുകയായിരുന്നുവെന്ന് കുറ്റ്യാടി പൊലീസ് വ്യക്തമാക്കി

0

കോഴിക്കോട് കുറ്റ്യാടിയില്‍ ബി.ജെ.പിയുടെ പരിപാടി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് കടകളടപ്പിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിച്ചതിനെ തുടര്‍‌ന്ന് സ്വമേധയാ കേസ് എടുക്കുകയായിരുന്നുവെന്ന് കുറ്റ്യാടി പൊലീസ് വ്യക്തമാക്കി. ബി.ജെ.പി പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച കേസിലും സമാനമായ വകുപ്പ് ചുമത്തിയിട്ടുണ്ട്.പൌരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ തിങ്കളാഴ്ച കുറ്റ്യാടിയില്‍ ബി.ജെ.പി റാലിയും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. അത് കൂട്ടത്തോടെ ബഹിഷ്കരിച്ച്‌ വ്യാപാരികള്‍ കടകളടയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ ചില കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചുവെന്ന് കാട്ടിയാണ് 7 പേര്‍ക്കെതിരെ ലഹളയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുത്തിയത്.ഗുജറാത്ത് ഓര്‍മ്മയില്ലേയെന്നതടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന 100 ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരെയും കലാപ ഉദ്യേശത്തോടെ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് ചുമത്തിയിട്ടുണ്ട്.

You might also like

-