മകരവിളക്ക് ദര്‍ശനത്തില്‍ മനം നിറഞ്ഞ് അയ്യപ്പ ഭക്തര്‍

0

ഭക്തിയും അപൂര്‍വതയും ഒത്തുചേര്‍ന്ന മകരവിളക്ക് ദര്‍ശനത്തില്‍ മനം നിറഞ്ഞ് അയ്യപ്പ ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയ യോദ്ധാവിന്റെ ഭാവത്തിലുള്ള ഭഗവാന്റെ ദിവ്യരൂപം മനംനിറയെ കണ്ട്, പൊന്നമ്ബലമേട്ടിലെ ദീപാരാധന ദര്‍ശിച്ച്‌ കിഴക്കന്‍ ചക്രവാളത്തിലെ മകര ജ്യോതി കണ്ട് പുണ്യം നേടിയ സന്തോഷത്തില്‍ അയ്യപ്പ ഭക്തര്‍. തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്ബരം എന്നിവ അണിഞ്ഞ അയ്യപ്പനെ കണ്ട് ഭക്തര്‍ സായുജ്യമടഞ്ഞു.

6.50 നായിരുന്നു ശ്രീകോവിലില്‍ ദീപാരാധന നടന്നത്.ഈ സമയത്ത് പൊന്നമ്ബലമേട്ടില്‍ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു.ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്.

You might also like

-