അയോധ്യാ തർക്കം മധ്യസ്ഥത വേണോ?സുപ്രീംകോടതി വിധി ഇന്ന്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥചര്‍ച്ചക്കായുള്ള പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ എസ് കെഹാർ, ജസ്റ്റിസ് എകെ പട്നായിക് എന്നിവരുടെ പേരുകൾ ഹിന്ദുമഹാസഭ നിർദ്ദേശിച്ചു
ഡൽഹി : ബാബരി മസ്ജിത് അയോധ്യാ തർക്കം തീർക്കാൻ കോടതി നിരീക്ഷണത്തിൽ മധ്യസ്ഥത വേണോ എന്നകാര്യത്തിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിടും.
ബാബരി ഭൂമി തർക്കം മതപരവും വൈകാരികവുമായ വിഷയമായതിനാൽ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിം കോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥത നീക്കത്തിന് കോടതി മേല്‍ നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം കക്ഷികള്‍ അനുകുലിച്ചിരുന്നു. എന്നാല്‍ ഹിന്ദു പക്ഷത്തെ കക്ഷികള്‍ എതിര്‍ത്തു. രാമന്റെ ജന്മ സ്ഥലത്തിൽ വിട്ടു വീഴ്ച സാധ്യമല്ല. മുസ്ലീങ്ങൾ തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതു ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്നായിരുന്നു രാം ലല്ല വിരാജ് മാനിന്റെ നിലപാട്.
ഉത്തരവിന് മുൻപ് മധ്യസ്ഥയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. ഇതംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥ സംഘത്തിലേക്ക് പേരുകള്‍ നിര്‍ദേശിച്ചിരുന്നു. സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാർ, മുൻ ജഡ്ജിമാരായ എകെ. പട്നായിക് , കുര്യൻ ജോസഫ്, ജസ്റ്റിസ് ജി എസ് സിംഗ്വി തുടങ്ങിയവരെയാണ് ഹിന്ദു പക്ഷത്തെ കക്ഷികള്‍ പ്രധാനമായും നിര്‍ദേശിച്ചത്.മുസ്ലിം പക്ഷം നിര്‍ദ്ദേശിച്ച പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥചര്‍ച്ചക്കായുള്ള പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ എസ് കെഹാർ, ജസ്റ്റിസ് എകെ പട്നായിക് എന്നിവരുടെ പേരുകൾ ഹിന്ദുമഹാസഭ നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എകെ പട്നായിക്, ജിഎസ് സിംഗ്വി എന്നിവരുടെ പേരുകൾ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.