മൂന്നാർ സർവ്വീസ് സഹകരണ ബാങ്കിൽ 80 കോടിയിലധികം രൂപയുടെ തട്ടിപ്പ്, റിസോർട്ട് വാങ്ങിയത്തിലും ഹൈഡൽ പാർക്ക് നിർമ്മാണത്തിലും കോടികളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ബാങ്കുമായി ഇപ്പോൾ പുറത്തു വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സഹകര സംഘം പ്രസിഡണ്ടും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ അംഗവുമായ കെ വി ശശി പറഞ്ഞു . ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് . ബാങ്ക് പണം ആരും ദുർവിനിയോഗം ചെയ്തട്ടില്ല .ബാങ്ക് ടൂറിസം മേഖലയിൽ നിക്ഷേപം ഇറക്കാൻ തുടങ്ങിയതുവഴി നിരവധിപേർക്ക് തൊഴിൽ നൽകാനായി റിസോർറ്റിലും ഹെഡിൽ പാർക്കിലുമായി 200 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട് .

0

മൂന്നാർ | സി പി എം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ വി ശശി പ്രസിഡണ്ടായ മൂന്നാർ സർവ്വീസ് സഹകരണബാങ്കിൽ കോടികളുടെ വെട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട് സഹകരണ സംഘം രജിസ്റ്ററുടെ അനുമതിയില്ലാതെ 122500000 രൂപ ബാങ്ക് ഭരണ സമിതി സ്വകാര്യാ കമ്പനിയുണക്കി തട്ടിയെടുത്തയതാണ് പ്രധാനകണ്ടെത്തൽ . കൂടാതെ എം എം ജെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത് ജില്ലാ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചു വന്നിരുന്നതുമായ ടി ആൻഡ് യു റിസോർട്ട് 29.5 കോടി വാങ്ങിയതിലും വൻ വെട്ടിപ്പ് നടന്നതായാണ് കണ്ടത്തെൽ . മൂന്നാർ ഹൈഡൽ ടൂറിസം പാർക്ക് നിർമ്മാണത്തിലും 20 കോടിയുടെ തട്ടിപ്പ് ഉൾപ്പെടെ 34 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളത് .2021 – 2022 ,22 – 23  ഓഡിറ്റ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .

അതേസമയം ബാങ്കുമായി ഇപ്പോൾ പുറത്തു വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സഹകര സംഘം പ്രസിഡണ്ടും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ അംഗവുമായ കെ വി ശശി പറഞ്ഞു . ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് . ബാങ്ക് പണം ആരും ദുർവിനിയോഗം ചെയ്തട്ടില്ല .ബാങ്ക് ടൂറിസം മേഖലയിൽ നിക്ഷേപം ഇറക്കാൻ തുടങ്ങിയതുവഴി നിരവധിപേർക്ക് തൊഴിൽ നൽകാനായി റിസോർറ്റിലും ഹെഡിൽ പാർക്കിലുമായി 200 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട് .റിസോർട്ട് നിലകൊള്ളുന്ന ഭൂമി വാങ്ങിയ വിലയേക്കാൾ കൂടുതൽ തുകക്ക് ഇപ്പോൾ വിൽക്കാൻ കഴിയും . അതുകൊണ്ട് നിക്ഷേപകർക്ക് ആശങ്ക വേണ്ടാന്നും കെ വി ശശി പറഞ്ഞു.

ജില്ലാബാങ്കിൽ നിന്നും 18 കോടിയുടെ വായിപ്പ കുടിശ്ശികയുണ്ടായിരുന്ന എം എം ജെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന ടി ആൻഡ് യു റിസോർട്ട് അഞ്ചുകോടിക്ക് വില്പന വില്പനക്ക് വച്ചിരിക്കെയാണ് മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് 29.5 കോടിക്ക് വാങ്ങുകയായിരുന്നു എന്നാണ് ആരോപണം . പിന്നീട് ഈ റിസോർട്ട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ വി ശശി ഉൾപ്പെട്ട സ്വകാര്യ കമ്പനിക്ക് നടത്തിപ്പിനായി വിട്ടു നൽകുകയായിരുന്നു . ബാങ്കിന്റെ പണം ഉപയോഗിച്ചാണ് റിസോർട്ട് വാങ്ങിയെതെങ്കിലും നാളിതുവരെയുള്ള നടത്തിപ്പിൽ ബാങ്കിന് ഒരു രൂപ പോലും ബാങ്കിന് വരുമാനം ലഭിച്ചിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് . ടി ആൻഡ് യു റിസോർട്ട് ബാങ്ക് വാങ്ങിയ ശേഷം കോടികൾ ചെലവിട്ടാണ് റിസോർട്ട് നവീകരിച്ചത് .ബാങ്കിന്റെ പണം ഉപയോഗിച്ചാണ് റിസോർട്ട് വാങ്ങിയതെങ്കിലും റിസോർട്ടിന്റെ നടത്തിപ്പും നിയന്ത്രണവും മാക്സി മൂന്നാർ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ്.(Maxi Munnar Private Limited’s Corporate Identification Number is (CIN) U55209KL2021PTC069264 and its registration number is 69264.Its Email address is csarpkd@gmail.com and its registered address is DOOR NO XIX/562, MATTUPETTY ROAD, , MUNNAR, Kerala, India – 685612.)

ടി ആൻഡ് യു റോസർട്ട് വാങ്ങലും നവീകരവുമായി ബന്ധപെട്ടു ബാങ്ക് ഇതുവരെ 34 കോടി ചിലവിട്ടതായി കണക്കുകൾ ചൂണ്ടികാണിക്കുന്നു . മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ബേബി പോൾ, മാനേജിങ് ഡയറക്ടറും സി പി ഐ എം ജില്ലാകമ്മറ്റി അംഗം മാടസ്വാമി ലക്ഷ്മണനും വേലപ്പൻ നായർ കോഴികാട്ട് ശശി( കെ വി ശശി ) ഡയറക്ടർമാരുമായ മാക്സി മൂന്നാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2021 ജൂൺ മൂന്നിനാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് .

സർവീസ് സഹകരണ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ഹൈഡൽ പാർക്ക് നിർമ്മാണത്തിലും വൻ അഴിമതിയാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്.ഹൈഡൽ പാർക്കിനായി ബാങ്ക് 20 കോടി ചിലവിട്ടെങ്കിലും . ഒരു രൂപ പോലും ബാങ്കിന് വരുമാനം ഉണ്ടാക്കാനായിട്ടില്ല . ബാങ്ക് ചിലവഴിച്ച 20 കോടിയിൽ 2 കോടിയോളം രൂപ അമ്യൂസ്‌മെന്റ് പാർക്കിനായി ഉപകരണങ്ങൾ വാങ്ങിയതിലും നിർമ്മാണത്തിനായും ചിലവിട്ടതായികണക്കുകൾ ഉണ്ട് ആവേശിഷിച്ച തുക വകമാറ്റിയതായാണ് ആരോപണം .
വ്യക്തിഗത വായ്പയിലും ഡിപ്പോസിറ്റ് സ്വീകരിക്കുന്നതിലും സ്വർണ്ണ പണയ ഇടപാടുകളിലും വൻ ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നിട്ടുണ്ട് . സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ
ഷീനിജ എ വി നടത്തിയ പരിശോധനയിലാണ് വൻതട്ടിപ്പ് പുറത്തുവന്നിട്ടുള്ളത് . ചുരുങ്ങിയ ദിവസംകൊണ്ടു നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തെലുകൾ ഉള്ളത് കൂടുതൽ പരിശോധനകൾ വേണമെന്നു കുറ്റവാളികൾക്കെതിരെ പ്രോസിക്യുഷൻ നടപടികൾക്കും ഓഡിറ്റർ ശുപാർശ ചെയ്തട്ടുണ്ട് . 20 21 – 22 , 2022 – 23 ഓഡിറ്റുകൾ പ്രകാരം ബാങ്ക് വാൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കപ്പെടുന്നു

അതേസമയം ബാങ്ക് നൽകിയ പണം ഒന്നും മാക്സി മൂന്നാർ കമ്പനി ദുർവിനിയോഗം ചെയ്തട്ടില്ലന്നു കമ്പനി ഡയറക്ടർ ലക്ഷ്മണൻ പറഞ്ഞു . കമ്പനി ഇപ്പോൾ വലിയ ലാഭത്തിലാണ് പ്രവർത്തിക്കുന്നത് .ബാങ്ക് വിലകൊടുത്തു വാങ്ങിയ റിസോർട്ട് ഇപ്പോൾ വിറ്റാൽ വൻ ലാഭം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു . ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്നും മാക്സി മൂന്നാർ എന്ന കമ്പനി ഉണ്ടാക്കിയിരിക്കുന്നത് അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ ഉദ്ദേശിച്ചാണെന്നും . നിക്ഷേപകർക്ക് ഒരിക്കലും പണം നഷ്ടമാകില്ലന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മാക്സി മൂന്നാർ കമ്പനി മാനേജ്‌ജിങ് ഡയറക്ടർ ബേബി പോൾ വ്യകതമാക്കി.

You might also like

-