മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല! എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
കൊച്ചി |എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹർ ജിയിലാണ് നടപടി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ് മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി.വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
എസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. കാത്തിരുന്ന വിധിയെന്ന് വിദ്യാസാഗര്‍ പ്രതികരിച്ചു.