അട്ടപ്പാടി തമിഴ്‌നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്
ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി 15 ദിവസത്തേക്ക് മൃഗങ്ങളെ കൊണ്ടുപോവുന്നതിനും കശാപ്പ് നിരോധിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഈ മേഖലയില്‍ കാലിമേയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും
പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയില്‍ തമിഴ്‌നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പ്രതിരോധ നടപടികള്‍ ആരംഭിക്കും. കാട്ടാനയെ കണ്ടെത്തിയ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കട്ടി മേഖലയില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്ന് മുതല്‍ ആന്ത്രാക്‌സ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി 15 ദിവസത്തേക്ക് മൃഗങ്ങളെ കൊണ്ടുപോവുന്നതിനും കശാപ്പ് നിരോധിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഈ മേഖലയില്‍ കാലിമേയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. ആനക്കട്ടിയില്‍ താല്ക്കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് വനത്തില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കാട്ടാനയുടെ ജഡം മാനദണ്ഡങ്ങള്‍ പ്രകാരം തമിഴ്‌നാട് വനംവകുപ്പ് സംസ്‌കരിച്ചു.