ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം.ഉടുമ്പൻചോല സ്വദേശി അറസ്റ്റിൽ

മദ്യ ലഹരിയിലെത്തിയ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് കുറുകെ വന്ന് അസംഭ്യം പറയുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്ന ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനത്തേയും പൈലറ്റ് വാഹനത്തേയും രാത്രി 11 മണിയോടെ ഗോശ്രീ പാലത്തിന് സമീപത്തുവെച്ച് ഡിജോ തടയുകയായിരുന്നു. ചേരാനല്ലൂര്‍ മുതല്‍ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു.

0

കൊച്ചി | ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ആണ് കാർ തടഞ്ഞു നിർത്തിയത്. ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. മദ്യ ലഹരിയിലെത്തിയ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് കുറുകെ വന്ന് അസംഭ്യം പറയുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്ന ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനത്തേയും പൈലറ്റ് വാഹനത്തേയും രാത്രി 11 മണിയോടെ ഗോശ്രീ പാലത്തിന് സമീപത്തുവെച്ച് ഡിജോ തടയുകയായിരുന്നു. ചേരാനല്ലൂര്‍ മുതല്‍ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു.

കണ്ടെയ്ന‍ർ ലോറി ഡ്രൈവറായ ടിജോ ഒരുമദ്യപാനിയാണെന്നണ് പോലീസ് നൽകുന്ന വിവരം . വാഹനത്തിനുള്ളിൽ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം താൻ വാഹനം തടഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ടിജോ പറഞ്ഞു. തനിക്ക് ഹൈക്കോടതിയിൽ കേസില്ല. എന്നാൽ വാഹനത്തിന് മുന്നിൽ വട്ടം ചുറ്റിയിട്ടുണ്ട്. കയർത്ത് സംസാരിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും ടിജോ പറഞ്ഞു. എന്നാൽ ടിജോക്കെതിരെ വേറെയും കേസ്സുകൾ ഉണ്ടെന്ന് മുളവുകാട് പൊലീസ് അറിയിച്ചു.ചീഫ് ജസ്റ്റിസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  ഡിജോയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

-