ഗാസയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെആക്രമണം ; 15 പേർ കൊല്ലപ്പെട്ടു; ആകെ മരണം 9200 കടന്നു
ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേർക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
ഗാസ സിറ്റി| വെള്ളിയാഴ്ച ഗാസ സിറ്റിയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.. കെട്ടിടവും ആംബുലൻസുകളും തകർന്നു. ഗുരുതരമായി പരുക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അൽ ശിഫ ആശുപത്രിയിൽ ഇരുപതിനായിരത്തിലധികം പേരുണ്ട്. സാധാരണക്കാർക്ക് അഭയം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യു എൻ കുറ്റപ്പെടുത്തി. 72 ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യുഎന്‍ആർഡബ്ല്യുഎ അറിയിച്ചു.ഇസ്രായേൽ സ്കൂളിന് നേരെയും മ്പത്തി ക്യാമ്പിന് നേരെയും നടത്തിയ നടത്തിയ ആക്രമണത്തിൽ യഥാക്രമം 20 ഉം 14 ഉം പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു
ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേർക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.പ്രദേശത്തെ ഏക കാൻസർ ആശുപത്രി അടച്ചതിനാൽ 12 രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്തിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 1200 കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.