അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം

കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു

0

ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.1980 മുതല്‍ 1996 വരെ ഒളിമ്ബിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ല്‍ ലോസ് ആഞ്ജലീസില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് മെഡല്‍ നഷ്ടമായത്. 1985 ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും 100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം നേടി. ട്രാക്കില്‍നിന്ന് വിരമിച്ചശേഷം പരിശീലനരംഗത്ത് സജീവം.

You might also like

-