BREAKING NEWS അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് അനുമതിനൽകി സക്കർ ഉത്തരവ്

ഈ മാസം 4 നാണ് എന്‍.ഒ.സി നല്‍കിയത്.പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനസർക്കാർ സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാനാണ് എന്‍.ഒ.സി അനുവദിച്ചത്

0

തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കൊടുവിൽ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് അനുമതിനൽകി . സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു . ഈ മാസം 4 നാണ് എന്‍.ഒ.സി നല്‍കിയത്.പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനസർക്കാർ സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാനാണ് എന്‍.ഒ.സി അനുവദിച്ചത്. ഏഴുവര്‍ഷമാണ് എന്‍.ഒ.സി കാലാവധി. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവരും എന്നതിനാലാണിത്. നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിനെയും അനുമതിയുടെ സമയം 2017 ൽ കഴിഞ്ഞിരുന്നു . അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലും വാഴച്ചാലിന് 400 മുകളിലുമാണ് നിർദിഷ്ട അണക്കെട്ട് നിർമ്മിക്കുന്നത്എന്‍.ഒ.സി നല്‍കിയ നടപടി ഇടതു നയത്തിന് വിരുദ്ധമെന്നും എ.ഐ.വൈ.എഫ് അറിയിച്ചു.അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നൽകുന്നതിലൂടെ കേരള സർക്കാർ പ്രകൃതി ദുരന്തം അടിച്ചേൽപ്പിക്കുകയാണെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിർപ്പും വിദഗ്ദോപദേശവും ലംഘിച്ചുള്ള കേരള സർക്കാർ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കും. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവിൽ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.

അതിരപ്പിള്ളിയിൽ ഡാം പണിയാൻ എൻ.ഒ.സി നൽകിയ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയിൽ പറഞ്ഞതാണ്. കോവിഡിന്‍റെ മറവിൽ എന്ത് തോന്നിവാസവും നടക്കുമെന്നതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-