അസമിൽ പ്രളയം മരണം 9 ആയി

മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദിമാ ഹസാവോയിലേക്കുള്ള റോഡ്, റെയിൽ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഞായറാഴ്ച മുതൽ ബരാക് താഴ്വരയിലേക്കും ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റിയും പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. ട്രെയിൻ സർവ്വീസുകളെല്ലാം പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.

0

ഗുവാഗാട്ടി |അസമിൽ പ്രളയം അതി രൂക്ഷം. പ്രളത്തിൽ മരണം 9 ആയി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. നൽപത്തി എണ്ണയിരത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.ഹോജായ്, കച്ചർ എന്നീ ജില്ലകളെയാണ് ഇത്തവണ പ്രളയം തീവ്രമായ ബാധിച്ചത്. ഹോജായിൽ കിടുങ്ങികിടന്ന രണ്ടായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെതുടർന്നു റോഡ്, റെയിൽ പാതകൾ തകർന്നതോടെ ദിമ ഹാസവോ ജില്ല പൂർണ്ണമായും ഒറ്റപ്പെട്ടു.

മൺസൂണിന് മുന്നോടിയായുള്ള പ്രളയത്തെ തുടർന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ മുങ്ങിയ അസമിന് എല്ലാ സഹായവും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത നാല് ദിവസങ്ങൾ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദിമാ ഹസാവോയിലേക്കുള്ള റോഡ്, റെയിൽ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഞായറാഴ്ച മുതൽ ബരാക് താഴ്വരയിലേക്കും ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റിയും പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. ട്രെയിൻ സർവ്വീസുകളെല്ലാം പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.അടുത്ത നാലു ദിവസം കൂടി അസമിൽ ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസിരംഗ ദേശീയോദ്യാനത്തിൽ അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങൾക്കായി 25 രക്ഷ ബോട്ടുകൾ തയ്യാറാക്കി നിർത്തിയതായി അസം സർക്കാർ അറിയിച്ചു.

You might also like

-