ഏഷ്യ കപ്പ്; ഒൻപതാം കിരീടത്തിൽ മുത്തമിട്ട്ഇന്ത്യ ,”കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ”

രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പാക് ക്യാപ്റ്റൻ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു.

ഡൽഹി | ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ തോൽപ്പിച്ചു ഇന്ത്യ . ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.റുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പാക് ക്യാപ്റ്റൻ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു. മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഫഹീം അഷ്‌റഫിന്റെ പന്ത് ഉയർത്തിയടിച്ച ശുഭ്മാൻ ഗില്ലിനെ ഹാരിസ് റൗഫ് കൈപ്പിടിയിൽ ഒതുക്കി. ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റിയ മത്സരത്തിൽ ഒൻപതാം ഓവറിൽ അബ്രാർ അഹമ്മദിന്റെ പന്ത് സഞ്ജു ഉയർത്തിയടിക്കുന്നു. വിക്കറ്റെന്ന് ഉറപ്പിച്ച് പാക് ആരാധകർ ആഹ്ലാദിച്ചപ്പോൾ ഹുസൈൻ തലാത്തിന്റെ കയ്യിൽ നിന്നും പന്ത് മൈതാനത്തേക്ക്. രണ്ടാമൂഴം ലഭിച്ച സഞ്ജുവിന് പതിമൂന്നാം ഓവറിൽ അതെ അബ്രാറിന്റെ മുന്നിൽ പിഴച്ചു. ഉയർത്തിയടിച്ച പന്ത് നേരെ സാഹിബ്‌സാദ ഫർഹാന്റെ കൈകളിലേക്ക്. പിന്നീട് കണ്ടത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു. തിലക് – ദുബെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. പതിനാറാം ഓവറിൽ തിലക് വർമ്മ 41 പന്തിൽ നിന്ന് അർധസെഞ്ചുറി നേട്ടത്തോടെ തിളങ്ങി. ആവേശത്തിന്റെ കൊടുമുടിൽ നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ദുബെ പുറത്ത്. ഏറ്റവുമൊടുവിൽ തിലക് വര്മയുടെയും റിങ്കു സിംഗിന്റെയും കൂട്ടുകെട്ടിൽ കിറടത്തിൽ മുത്തമിട്ട് ഇന്ത്യ. പാക് ബൗളിംഗ് നിരയിൽ ഫഹീം അഷ്‌റഫ് രണ്ട് വൈകിട്ടോടെ തിളങ്ങി. ഷഹീൻ ഷാ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.”മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ”- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

You might also like

-