അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു.അമിത ആത്മവിശ്വസം പരാജയകരണം
ഓൺലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങൾ ആരാഞ്ഞത്. എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്.
തിരുവനന്തപുരം;സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസ് നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് സമിതി വിലയിരുത്തുന്നു. എന്നാൽ റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവർത്തക സമിതിയോഗം അശോക് ചവാൻ കമ്മിറ്റിക്ക് രൂപം നൽകിയത്. രണ്ടാഴ്ചയ്ക്കുളളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. കേരളത്തിൽ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എത്താൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസം രാത്രി കൈമാറിയ റിപ്പോർട്ട് പ്രവർത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിർദേശം ചെയ്യേണ്ടെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.ഓൺലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങൾ ആരാഞ്ഞത്. എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്. കേരളം ഉൾപ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടാണ് അശോക് ചവാൻ സമിതി സമർപ്പിച്ചത്.