ലഖിംപൂര്‍ ഖേരികർഷക കൂട്ടകുരുതിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷമിശ്രയെ കോടതി റിമാൻഡ് ചെയ്തു
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആശിഷിനെ തിങ്കളാഴ്ച്ച വരെ റിമാന്റ് ചെയ്തു.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുക്കും .
ലക്നൗ :ലഖിംപൂര്‍ ഖേരികർഷക കൂട്ടകുരുതിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷമിശ്രയെ കോടതി റിമാൻഡ് ചെയ്തു. യു പി ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തിയ മിശ്രയെ രാവിലെ മുതൽക്ക് ചോദ്യംചെയ്യാൻ ആരംഭിച്ചെങ്കിലും പോലീസുമായി സഹകരിക്കാൻ ഇയാൾ തയ്യാറായില്ല .
കർഷകരുടെ മുകളിലേക്ക് ഓടിച്ചുകയറ്റിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന വാദം ആശിഷ് ചോദ്യംചെയ്യലിലും ആവർത്തിച്ചു. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യംചെയ്യലിന്റെ ആദ്യ അര മണിക്കൂറിൽ മാത്രമാണ് ആശിഷ് മിശ്ര സഹകരിച്ചത്. ഇതിനുശേഷം പൊലീസിന്റെ ചോദ്യങ്ങളിൽ മൗനം പാലിച്ചു. വാഹനങ്ങൾ ഒരുക്കി പൊലീസ് തയ്യാറായെങ്കിലും പുലർച്ചെ 12.20ഓടെ മാത്രമാണ് ആശിഷിനെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം പുറത്തേക്ക് വന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആശിഷിനെ തിങ്കളാഴ്ച്ച വരെ റിമാന്റ് ചെയ്തു.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുക്കും .
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ പ്രിയങ്ക ഗാന്ധിയുടെ റാലി ഇന്ന്. ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് റാലി. കിസാൻ ന്യായ് റാലിയിൽ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും. ബനാറസിലെ റൊഹാനിയ മൈതാനത്ത് ഉച്ചയ്ക്ക് 1.30നാണ് റാലി ആരംഭിക്കുക. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിനൊപ്പം വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും റാലിയിലൂടെ കോൺഗ്രസ് ആവശ്യപ്പെടും. നേരത്തെ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. രണ്ടു ദിവസത്തെ കരുതല്‍ തടങ്കലിനു ശേഷമാണ് മോചിപ്പിച്ചതും ലഖിംപൂര്‍ സന്ദര്‍ശത്തിന് അനുമതി നല്കിയതും.