ആസ്സാമിൽ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും ചൈനീസ് നിർമ്മിത ഗ്രനേഡുകൾ പിടികൂടി

ഇവരുടെ വീട് വളഞ്ഞാണ് അസം റൈഫിള്‍സ് റെയ്ഡ് നടത്തിയത്. ആയുധങ്ങളും ലഘുലേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

0

ബിഷ്ണാപൂര്‍/മണിപ്പൂർ : ആസ്സാമിളെയും മണിപ്പൂരിലെയും മാവോയിസ്റ്റുകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ രണ്ടു മാവോയിസ്റ്റുകളിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത് . അസം റൈഫിൾസും മണിപ്പൂർ പോലീസും സംയുക്ത റെയ്ഡിലാണ് മണിപ്പൂരിൽ നിന്നാണ് രണ്ടു മാവോയിസ്റ്റുകൾ പിടിയിലായത് .കാന്ഡഗ്ലീപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(കെ.സി.പി)- പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്(പി.ഡബ്ലൂ.ജി-ഖുമാന്‍) പ്രവര്‍ത്തകരാണ് പിടിയിലായത്. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഛോത്തേ ഗ്രാമത്തില്‍ നിന്നാണ് ഭീകരരെ സേന പിടികൂടിയത്. ഇവരുടെ വീട് വളഞ്ഞാണ് അസം റൈഫിള്‍സ് റെയ്ഡ് നടത്തിയത്. ആയുധങ്ങളും ലഘുലേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ചൈനീസ് നിര്‍മ്മിതമായ ഗ്രനേഡുകളും പിടിച്ചെടുത്ത ആ യുധശേഖരത്തിലുണ്ട്.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുണ്ടെന്ന നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. മ്യാൻമാർ ഭീകരരും നാഗാപ്രദേശത്തെ ഭീകരരും അസമിലേയും മണിപ്പൂരിലേയും ഭീകരരും ഈ രീതിയിൽ ചൈനയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇവരുടെ താവളങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധനയിലേക്കാണ് സുരക്ഷാ സേനകൾ നീങ്ങുന്നത്

You might also like

-