രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തു ആര്യ രാജേന്ദ്രൻ 21
16 ലക്ഷം ആണ് തിരുവനന്തപുരം നഗരത്തിന്‍റെ ജനസംഖ്യ ഇനി നഗരത്തിന്‍റെ മാതാവ് ആണ് ബിരുദ വിദ്യാര്‍ത്ഥിയായ യുവതി.രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്കാണ് മേയറാകുന്ന ആര്യ രാജേന്ദ്രൻ നിയുക്തയാവുന്നത്
തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. 21വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്.
16 ലക്ഷം ആണ് തിരുവനന്തപുരം നഗരത്തിന്‍റെ ജനസംഖ്യ ഇനി നഗരത്തിന്‍റെ മാതാവ് ആണ് ബിരുദ വിദ്യാര്‍ത്ഥിയായ യുവതി.രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്കാണ് മേയറാകുന്ന ആര്യ രാജേന്ദ്രൻ നിയുക്തയാവുന്നത്. തുമ്പ സെന്‍റ് സേവിഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍ എന്ന് അവകാശപെടുന്നവരുമുണ്ട് . നോര്‍വെയിലെ സോകാന്‍ഡല്‍ മേയറായ 22 കാരന്‍ ജോനാസ് ആന്‍ഡേഴ്സണ്‍ ആണ് ആര്യക്ക് മുകളില്‍ പ്രായം ഉളള മേയര്‍.
അഞ്ചാം ക്ലാസ് മുതല്‍ ബാലസംഘം പ്രവര്‍ത്തകയായിരുന്ന ആര്യ രാജേന്ദ്രന്‍ . നിലവില്‍
ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും , സിപിഐഎം കേശവദേവ് ബ്രാഞ്ച് അംഗവുമാണ് .യുവജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് ഇടത്പക്ഷത്തിന്‍റെ വന്‍വിജയത്തിന്‍റെ കാതല്‍. അത് കൊണ്ടാണ് ആര്യയെ പോലെരാളെ മേയറാക്കാന്‍ CPIM ജില്ലാ കമ്മറ്റി തീരുമാനിച്ചത്.പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പറഞ്ഞു.രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും ഇനി സ്വന്തമാകും.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ്.