ഷിരൂർ  മണ്ണിടിച്ചിൽ  കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള  തെരച്ചിൽ താത്കാലികമായി  നിർത്തിവച്ചു 

അസ്ക ലൈറ്റുകൾ  പ്രദേശത്ത് തിരച്ചിലിനായി സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടർന്നിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇപ്പോൾ തെരച്ചിൽ നിർത്തുന്നു "

0

ബെം​ഗളൂരു| കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തുന്നതായി ജില്ലാ കളക്ടര്‍. 9 മണിക്ക് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ  വ്യ്കതമാക്കി  പ്രദേശത്ത് കനത്ത മഴതുടരുന്ന സഗാചാര്യത്തിൽ വീണ്ടും മണ്ണിടിയാനുള്ള  സാധ്യത  മുന്നിൽക്കണ്ടാണ്  തിരച്ചിൽ താത്കാലികമായി നിർത്തിവക്കുന്നത്  .

“അസ്ക ലൈറ്റുകൾ  പ്രദേശത്ത് തിരച്ചിലിനായി സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടർന്നിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇപ്പോൾ തെരച്ചിൽ നിർത്തുന്നു ” കളക്ടര്‍ പറഞ്ഞു .

നാളെ അതിരാവിലെ . പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക.രാവിലെത്തന്നെ റഡാർ ഡിവൈസ് എത്തിക്കാൻ ആണ് ശ്രമം. ഈ റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാളെ നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന ഇത്രയും സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക.കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴയാണ് ഇവിടെ. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം.

മണ്ണിടിച്ചലിൽ ഒന്പതുപേരെ കാണാതായി ഇതിൽ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ അറിയിച്ചു .
ഒരേ കുടുംബത്തിലെ നാല് അംഗങ്ങളും ഈ കുടുംബത്തിലെ ബന്ധുവുമായ ജഗന്നാഥ്, ഉലുവാരെ ഗ്രാമത്തിലെ സുന്നി ഗൗഡ, മൂന്ന് ടാങ്കറുകൾ, ഒരു ലോറി ഡ്രൈവർ എന്നിവരെ കാണാതായതായിട്ടുണ്ട് ശിരൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ നാല് പേർ, തമിഴ്‌നാട് നാമക്കൽ സ്വദേശി ചിന്നനൻ എന്ന ടാങ്കർ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാളെ കണ്ടെത്തിയിട്ടുണ്ടെന്നും തിരിച്ചറിയൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മംഗലാപുരത്ത് നിന്ന് ഹുബ്ലിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ഗംഗാവലി നദിയിൽ വീണു. സാഗദ്‌ഗെരിക്ക് സമീപം നദിയിൽ കുടുങ്ങിയ ഗ്യാസ് ടാങ്കർ കരക്കെത്തിക്കാനുള്ളശ്രമം നടത്തിവരികയാണ്

You might also like

-