അരികൊമ്പനെ മയക്കുവെടിവച്ച് പിടികൂടും വൈകിട്ടോടെ ദൗത്യം

തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു

0

കമ്പം തമിഴ്നാട് | കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി.ആന ജനവാസമേഖലയിൽ ഉള്ളത് വനംവകുപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടരുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലായത് വനംവകുപ്പിനെയും ആശങ്കയിലാക്കുന്നുണ്ട്. മയക്കുവെടി വെക്കാൻ തുറസ്സായ സ്ഥലം ആവശ്യമായതിനാൽ ആന മറ്റെങ്ങോട്ടെങ്കിലും മാറിയ ശേഷമായിരിക്കും മയക്കുവെടി വെക്കുക. ഇതിനായുള്ള ശ്രമങ്ങളും വനംവകുപ്പ് തുടങ്ങാനിരിക്കുകയാണ്. അവസാന തീരുമാനം ഉടൻ വനംവകുപ്പ് എടുത്തേക്കും. ആനയെ തളയ്ക്കാന്‍ മിഷനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നിന് മിഷൻ ആരംഭിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു

ഇന്ന് പുലർച്ചെ കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പൻ കനത്ത പരാക്രമമാണ് കാട്ടിയത്. തെരുവുകൾ തോറും ഓടിനടന്ന അരിക്കൊമ്പൻ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.

അതേസമയം, കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം മൂലമാണോ അതോ പരാക്രമത്തിനിടയിൽ പറ്റിയതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.

You might also like

-