കേരളത്തിലെ ആനപ്രേമികളുടെ ശല്യം സഹിക്കവയ്യ ! അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ

തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്

0

ചെന്നൈ |അരികൊമ്ബാനുമായി ബന്ധപെട്ടു കേരളത്തിൽ നിന്നുള്ള മൃഗസ്നേഹികൾ തമിഴ് നാട്ടിലെ വനം വകുപ്പ് ജീവനക്കാരെ നിരന്തരം ശല്യം ചെയ്യുന്നതായി തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ .ചിലർ ആനയുടെ പേരിൽ വലിയ ആശങ്ക പരത്തുന്നു . തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ പറഞ്ഞു. അരിക്കൊമ്പൻ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു.

നിലവിൽ ആന അപ്പർ കോതയാർ മേഖലയിൽ തന്നെ തുടരുകയാണ്. അവശനെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോൾ ധാരാളം പുല്ല് കിട്ടുന്ന സ്ഥലത്താണ് ആനയുള്ളതെന്നും സെമ്പകപ്രിയ വിശദീകരിച്ചു. കേരളത്തിൽ നിന്നും ചില മൃഗ സ്നേഹികൾ അടിസ്ഥാന രഹിതമായ ആശങ്ക സൃഷിടിയ്ക്കുന്നു തമിഴ് നാട് വനം വകുപ്പ് ജീവനക്കാരെ നിരാത്രം ഫോണിൽ ബന്ധപ്പെട്ട ഇവർ ശല്യംചെയ്‌യുന്നു . അരികൊമ്പൻ പുതിയ ചിത്രം പുറത്തുവിടണമെന്നാണ് ഇവരുടെ ആവശ്യം .ആനക്ക് എപ്പോൾ യാതൊരു പ്രശ്നവുമില്ല ആൺ പുതിയ ജീവിത സഹചാരായംയി പൊരുത്തപ്പെട്ടിട്ടുണ്ട് .അനാവശ്യമായ ആശങ്ക പരത്തുന്നവര്ക്ക് പ്രത്യക അജണ്ടയുണ്ടന്നാണ് കരുതുന്നത് . അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്ത് വിടണമെന്ന ആവശ്യം സർക്കാരാണ് പരിഗണിക്കേണ്ടതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

You might also like

-