ബില്ലുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രി അയച്ച മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. താന്‍ പിന്നെ ആരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു.

0

തിരുവനന്തപുരം|മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളുടെ ചാന്‍സലറായി തുടരാന്‍ തന്നോട് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തയ്യാറായിട്ടില്ല. ബില്ലുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുഖ്യമന്ത്രി അയച്ച മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. താന്‍ പിന്നെ ആരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു.കലാമണ്ഡലം ചാന്‍സലര്‍ ശമ്പളം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യത്തെ താന്‍ പിന്തുണയ്ക്കുന്നു. ഗവര്‍ണരായിരുന്നു കലാമണ്ഡലം ചാന്‍സിലര്‍ എങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഗവര്‍ണര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ രാജ്യത്തിന്റെ നിലപാടിനൊപ്പമാണ്. ദുര്‍ബലരായ ജനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

-