മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കാലപ്പഴക്കം നിർണയിക്കും
മോൻസൻ സൂക്ഷിച്ച പുരാവസ്തുക്കളുടെ ആധികാരികത വകുപ്പ് പരിശോധിക്കും. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയാണ് പരിശോധന നടത്തുന്നത്.മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചിരുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പ് പ്പുമായി ബന്ധപ്പെട്ട കേസിൽ മോൻസൻ മാവുങ്കലിന്റെ കൈഅവശമുള്ള വസ്തുക്കളിൽ പുരാവസ്തു വകുപ്പിന്റെ പരിശോധന ഇന്ന്. മോൻസൻ സൂക്ഷിച്ച പുരാവസ്തുക്കളുടെ ആധികാരികത വകുപ്പ് പരിശോധിക്കും. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയാണ് പരിശോധന നടത്തുന്നത്.മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. മോൻസൻ സൂക്ഷിച്ച താളിയോലകൾക്കും, തംബുരു, വിളക്ക്, ഓട്ട് പാത്രങ്ങൾ എന്നിവയ്‌ക്കും മൂല്യമില്ലെന്നും പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു.
കൂടാതെ, ടിപ്പുവിന്റെ സിംഹാസനം എന്ന പേരിൽ അവതരിപ്പിച്ച കസേരയ്‌ക്കും ചരിത്രപരമായ പ്രാധാന്യമില്ലെന്നും പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകൾ ഇ.ഡി അന്വേഷിക്കുന്നുണ്ട്. പുരാവസ്തുക്കൾ വാങ്ങാനും, വിൽക്കാനുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളുമുണ്ട്.