കോവിഡ് 19 : അറബ് ലോകം അശാന്തിയിൽ മരണസംഖ്യ 2378
ഇറാനില്‍ മരണസംഖ്യ 2378ൽ എത്തി.സൗദിയിൽ 92ഉം യു.എ.ഇയിൽ 72ഉം ഖത്തറിൽ 13ഉം ഒമാനിൽ 22ഉം കുവൈത്തിൽ 17ഉം ബഹ്റൈനിൽ എട്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്
ദുബായ്: ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ മാത്രം 222 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം 2710 ആയി. ഒമാനിൽ സമൂഹ വ്യാപനത്തെകുറിച്ച് ആശങ്ക ശക്തമാണ്. ഇറാനില്‍ മരണസംഖ്യ 2378ൽ എത്തി.സൗദിയിൽ 92ഉം യു.എ.ഇയിൽ 72ഉം ഖത്തറിൽ 13ഉം ഒമാനിൽ 22ഉം കുവൈത്തിൽ 17ഉം ബഹ്റൈനിൽ എട്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ മാത്രം 23 ഇന്ത്യക്കാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കി.
ഗൾഫിനു പുറമെ ഇറാൻ ഉൾപ്പെടെ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും രോഗ വ്യാപനം തുടരുകയാണ്.യുഎഇയിൽ പുതുതായി 72 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 405 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ ഇന്ത്യക്കാരാണ്. ശ്രീലങ്ക, ജോർദാൻ, പലസ്തീൻ, സിറിയ, ഇറാൻ, കോംറോസ്, ചൈന, സൗദി അറേബ്യ, കിർഗിസ്ഥാൻ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, സെർബിയ, ഗ്രീസ്, ഉറുഗ്വേ, റൊമേനിയ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിലെ ഒരോ സ്വദേശിക്കും നേപ്പാളിലെയും എത്യോപ്യയിലെയും രണ്ടുപേർക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.സന്ദർശക വിസാ കാലാവധി തീർന്നവർക്ക് ഒമാൻ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറിൽ ഭക്ഷ്യസ്ഥാപനങ്ങൾ, ഫാർമസികൾ ഒഴികെ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. കുവൈത്തിലും സൗദിയിലും ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ലംഘിച്ച നിരവധി പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.
മദീനയില്‍ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഹറമിനോട് ചേര്‍ന്നുള്ള ആറ് ജില്ലകളില്‍ ഉള്ളവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം. ഇന്ന് രാവിലെ ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. മദീന അതോറിറ്റിയുടെ തീരുമാനം 14 ദിവസത്തേക്ക് 24 മണിക്കൂറും പാലിക്കണം
നാലു സ്വദേശികളും, അഞ്ച് ബ്രീട്ടീഷ് സ്വദേശികളും അഞ്ച് പാകിസ്ഥാനികളും അഞ്ച് ലെബനീസ് സ്വദേശികളും എട്ട് ബംഗ്ലാദേശ് സ്വദേശികളും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഒരു പാകിസ്ഥാനി പൗരനും രണ്ട് ബംഗ്ലാദേശി പൗരന്മാർക്കും രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55 ആയെന്നും അധികൃതർ വ്യക്തമാക്കി