ആന്ധ്രയുമായിതമിഴ് അതിർത്തിമതിൽ കെട്ടി അടച്ചു,എതിർപ്പിനെത്തുടർന്ന് പൊളിച്ചു നീക്കി
കല്ലും സിമന്റും ഉപയോഗിച്ച് മതിലു കെട്ടി മറച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന യാത്ര തടയാനാണ് ഇതെന്നാണ് ന്യായീകരണം.
ചെന്നൈ:രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളു വാഹനങ്ങളു അന്തർ സംസ്ഥാന യാത്ര നിയന്ത്രിക്കുന്നതിനായി ആന്ധ്രയുടെ അതിർത്തിയിൽ നിർമ്മിച്ച രണ്ട് മതിലുകൾ തിങ്കളാഴ്ച (ഏപ്രിൽ 27) തമിഴ്‌നാട് വെല്ലൂർ ജില്ലാ ഭരണകൂടം തകർത്തു. ആന്ധ്രയിലെ ചിറ്റൂർ ജില്ലാ കളക്ടറും വെല്ലൂർജില്ലാകളക്ടറും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചക്കൊടുവിലാണ് അധികൃതർ മതിലുകൾ പൊളിച്ചുനീക്കിയത്
തമിഴ്നാട് സംസ്ഥാനത്തേക്ക് അനധികൃതമായി ആളുകൾ വരുന്നത് തടയുന്നതിനായി വെല്ലൂർ ജില്ലാ ഭരണകൂടം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുമായുള്ള അതിർത്തി ഏകപക്ഷീയമായി സംസ്ഥാനപാതയിൽ മതിലുകൾ സ്ഥാപിച്ച് മുദ്രവെച്ചിരുന്നു. ചിറ്റൂറുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ഹൈവേകളിലാണ് സിമന്റ് ഭിത്തികൾ ഒറ്റരാത്രികൊണ്ട് തമിഴ്നാട് നിർമ്മിച്ചത് . സൈനഗുണ്ട, പൊന്നൈ ചെക്ക് പോസ്റ്റുകളിൽ മതിലുകൾ തമിഴ് നാട് മതിലുകൾ തീർത്തിരുന്നു അതേസമയം മറ്റതിർത്തികളായ പത്തലപ്പള്ളി, പരദരാമി, ക്രിസ്റ്റ്യൻപേട്ട്, സെർക്കാട് എന്നീ നാല് ചെക്ക് പോസ്റ്റുകളിൽ പതിവ് പോലെ പതിവ് പോലെ നിയന്ത്രണം തുടരുകയാണ്
ആന്ധ്രയിലെ ചിറ്റൂർ ജില്ല ഭരണകൂടവുമായി ആലോചിക്കാതെയാണ് വെല്ലൂർ ജില്ല ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അന്തർ സംസ്ഥാന ചട്ടങ്ങളുടെ ലംഘനമാണ് തമിഴ്നാട് നടത്തിയതെന്ന് ഇതിനകം തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് മതിൽ പണിതത്.
വെല്ലൂർ ജില്ലയിലെ ഗുഡിയാട്ടം ഗ്രാമത്തിൽ നിർമിച്ച മതിലിന് മൂന്നടി വീതിയും അഞ്ചടി ഉയരവുമുണ്ട്. മതിലിനെക്കുറിച്ച് ചിറ്റൂർ കളക്ടർ അറിഞ്ഞത് ഞായറാഴ്ചയാണ്. വെല്ലൂരിനും ചീറ്റൂരിനും ഇടയിൽ ഒരു അന്തർ സംസ്ഥാന ചെക്ക് പോസ്റ്റ് ഉണ്ടെന്നും ഈ സാഹചര്യത്തിൽ രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ ഈ മതിൽ നിർമിച്ചത് വിചിത്രമാണെന്നും ചിറ്റൂർ ജോയിന്റ് കളക്ടർ ഡി മാർക്കണ്ഡേയലു പറഞ്ഞു