‘സാലറി കട്ട്’ ഓര്‍ഡിനന്‍സിന് അംഗീകാരം
ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്ബളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്ബളം 25 ശതമാനംവരെ മാറ്റിവെക്കുന്നതാണ് ഓര്‍ഡിനന്‍സ്.