നാടുവിറപ്പിച്ച “വനിതാ ഡോണ്‍’ “അനുരാധയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തു.
രാജസ്ഥാനിൽ കൊള്ള, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനുരാധ .
ഡല്‍ഹി : രാജസ്ഥാനിലെ ‘വനിതാ ഡോണ്‍’ അനുരാധയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തു.ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പതിനായിരം രൂപ പാരിതോഷികമായി രാജസ്ഥാൻ പോലീസ് പ്രഖ്യാപിച്ചിരുന്നു. കൊള്ളസംഘം നേതാവ് കലാ ജാതേഡിയെ ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റു ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അനുരാധയുടെ അറസ്റ്റ്. രാജസ്ഥാനിൽ കൊള്ള, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനുരാധ .
രാജസ്ഥാനിലെ ചുരു ജില്ലയിൽ 2017 ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആനന്ദ്പാൽ സിംഗിന്റെ അനുയായിയായിരുന്നു അനുരാധയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ-കൗണ്ടർ ഇന്റലിജൻസ്) മനീഷി ചന്ദ്ര പറഞ്ഞു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ സഹരൻപൂരിൽ നിന്നാണ് സന്ദീപ് എന്ന കലാ ജാതേഡി അറസ്റ്റിലായത്. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ കലാ ജാതേഡിയുടെ തലയ്‌ക്ക് 7 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്