സർക്കാർ വിരുദ്ധ കലാപം ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു ഡൽഹിയിലെത്തി

രാജ്യത്ത് ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സൈനിക മേധാവി അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ക് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്. 45 മിനുട്ട് നേരം സൈനിക മേധാവി വഖാർ ഉസ് സമാനുമായി സംസാരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നു

0

ഡൽഹി, ധാക്ക |ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ കലാപം കൊടുമ്പിരികൊണ്ടിരിക്കെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി . സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്.ബംഗ്ലാദേശിൽ കലാപത്തെത്തുടർന്നു സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ എത്തുന്നത് . ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു.ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു. ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ ആണ് അവർ രാജ്യം വിട്ടത് .

അതേസമയം, രാജ്യത്ത് ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സൈനിക മേധാവി അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ക് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്.
45 മിനുട്ട് നേരം സൈനിക മേധാവി വഖാർ ഉസ് സമാനുമായി സംസാരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നു. 15 വർഷത്തെ ഹസീന ഭരണത്തിന് അന്ത്യം കുറിച്ച ആ 45 മിനുട്ട് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വഖാർ ഉസ് സമാൻ പ്രഖ്യാപിക്കുകയായിരുന്നു .
1966 ൽ ധാക്കയിലാണ് വഖാർ ഉസ് സമാന്റെ ജനനം. ജനറൽ മുഹമ്മദ് മുസ്താഫിസുർ റഹ്മാന്റെ മകൾ കമാലിക സമാനെ വിവാഹം ചെയ്തു. 1997 മുതൽ 2000 വരെ ആർമി തലവൻ ആയിരുന്നു മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ. ബംഗ്ലാദേശ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രതിരോധത്തിൽ ബിരുദാനന്തര ബിരുദം നേടി. ലണ്ടൻ കിങ്സ് കോളേജിൽ നിന്ന് പ്രതിരോധത്തിൽ എംഎ ബിരുദം നേടി

1985 ൽ സൈനിക സേവനം ആരംഭിച്ചു. 2020ൽ ലഫ്റ്റ്നന്റ് ജനറലായി. ആംഡ് ഫോഴ്സിന്റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി ചുമതലേറ്റു. 2023 ഡിസംബറിൽ കരസേനാ മേധാവിയായതിന് പിന്നാലെയാണ് 2024 ൽ സംയുക്ത സൈന്യാധിപനായുള്ള ആരോഹണം. രണ്ട് മാസം മുമ്പ് ജൂൺ 23നാണ് വഖാർ ഉസ് സമാൻ ബംഗ്ലാദേശിന്റെ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽക്കുന്നത്.

You might also like

-