കേരളത്തിൽ ഭരണവിരുദ്ധ വികാരം .,മുഖ്യമന്ത്രി വി ഡി സതീശൻ ?
40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്.
ഡൽഹി |കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ.സംസ്ഥാന സർക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ ആഗ്രഹിക്കുന്നു തുടങ്ങിയ പ്രധാന ചോദ്യങ്ങളുമായാണ് എൻ ഡി ടി വി വോട്ട് വൈബ് കേരള ട്രാക്കർ സർവ്വേ നടത്തിയത് 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളും. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനംപേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു.10 വർഷത്തെ ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് യുഡിഎഫ്.