ചിന്നക്കനാനിൽ വീണ്ടും കാട്ടാന ആക്രമണം, കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസിയുവാവ് കൊല്ലപ്പെട്ടു

രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസികുടികളിൽനിന്നും മറ്റുമായി അൻപതോളം ആളുകൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു . ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത് .ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കിഎറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു

0

മൂന്നാർ | ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ 47 ആണ് മരിച്ചത് . ഇന്ന് വൈകിട്ട് 5 :30 ത്തോടെ ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്
ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .
രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസികുടികളിൽനിന്നും മറ്റുമായി അൻപതോളം ആളുകൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു . ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത് .ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കിഎറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്റെ ജീവൻ രക്ഷിക്കാനായില്ല .

പ്രദേശവാസികൾ ചേർന്ന് പിന്നീട് ആനക്കൂട്ടത്തെ തുരുത്തിയ ശേഷമാണ് മൃതദേഹം സഭംവസ്ഥലത്തുനിന്നും വീണ്ടെടുത്തത് . മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് .പ്രദേശത്തു വനം വകുപ്പിനെതിരെ കടുത്ത പ്രക്ഷോപം രൂപപ്പെട്ടിട്ടുണ്ട് .

You might also like

-