ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ ഷെഡ് അരിക്കൊമ്പൻ ഒറ്റയാൻ തകർത്തു
ഷെഡിലുണ്ടായിരുന്ന യശോധരൻ എന്നയാൾ രക്ഷപെട്ടു. ആന വരുന്നത് കണ്ടയുടൻ ഇയാൾ അടുത്തുളള അംഗൻവാടി കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം റേഷൻ കട തകർത്തിരുന്നു.
ഇടുക്കി| ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ ഷെഡ് അരിക്കൊമ്പൻ എന്ന് പേരുളള ഒറ്റയാൻ തകർത്തു. പുലർച്ചെ നാല് മണിക്കായിരുന്നു അരിക്കൊമ്പൻ്റെ ആക്രമണം. ഷെഡിലുണ്ടായിരുന്ന യശോധരൻ എന്നയാൾ രക്ഷപെട്ടു. ആന വരുന്നത് കണ്ടയുടൻ ഇയാൾ അടുത്തുളള അംഗൻവാടി കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം റേഷൻ കട തകർത്തിരുന്നു. റേഷൻകട തകർത്തശേഷം കടയിലെ വസ്തുക്കൾ കഴിക്കുന്നതാണ് ആനയുടെ രീതി. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണ ആന ഈ കട തകർത്ത് അരിയടക്കമുളളവ തിന്നിരുന്നു. രണ്ടാഴ്ചക്ക് മുമ്പ് ആന ജനവാസമേഖലയിൽ ഇറങ്ങി രണ്ട് വീടുകൾ നശിപ്പിച്ച് അരിയെടുത്ത് ഭക്ഷിച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ആന ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ല.