സർക്കാരിന് വീണ്ടും തിരിച്ചടി ? ഇടുക്കിയിലെ പട്ടയ വിതരണം വീണ്ടും തടഞ്ഞു ഹൈക്കോടതി

1964 ലെ ഭൂ പതിവ് ചട്ടപ്രകാരം സംസ്ഥാനത്ത് പട്ടയം നല്കാൻ പാടില്ലെന്ന് വിലക്ക് നീക്കി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നുണ്ടായി രണ്ടാം ദിവസം പരിശോധനകൾ നടത്താതെ സർക്കാർ പട്ടയം നൽകിയെന്ന് അനര്ഹരായ ആളുകൾക്കാണ് പട്ടയം നൽകിയതെന്നും പട്ടയം നക്കാൻ അനുവദിച്ചുകൊണ്ടുള്ള കോടതിത്തിൽ പറഞ്ഞപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം നൽകിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് പട്ടയ നടപടി വീണ്ടും തടസപ്പെടുത്തിക്കോടതി ഉത്തരവിട്ടില്ലത്

കൊച്ചി | സർക്കാരിന് വീണ്ടും തിരിച്ചടി 1960 ലെ ലാൻഡ് അസ്സമെന്റ് നിയമം അനുസരിച്ചുള്ള  പട്ടയ നടപടി വീണ്ടു തടഞ്ഞു ഹൈക്കോടതി , കോടതി ഉത്തരവ് ഉണ്ടായി രണ്ടാം ദിവസം തന്നെ യാതൊരു പരിശോധനകളും ഇല്ലാതെ അർഹതയില്ലാത്തവർക്ക് പട്ടയം കൊടുത്തത് ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെതുടന്നാണ് മുൻപ് അനുമതി നൽകിയ പട്ടയ നടപടി തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത് . തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടുക്കിജില്ലയിൽ ഈ മാസം 3000 പേർക്ക് പട്ടയം നല്കാൻ ഇടതു സർക്കാർ പട്ടയ മേള സംഘടിപ്പിച്ചിരിക്കെയാണ് കോടതിയുടെ നടപടി .

1964 ലെ ഭൂ പതിവ് ചട്ടപ്രകാരം സംസ്ഥാനത്ത് പട്ടയം നല്കാൻ പാടില്ലെന്ന് വിലക്ക് നീക്കി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉണ്ടായി രണ്ടാം ദിവസം പരിശോധനകൾ നടത്താതെ സർക്കാർ പട്ടയം നൽകിയെന്നും ,അനർഹരായ ആളുകൾക്കാണ് പട്ടയം നൽകിയതെന്നും പട്ടയം നൽകുന്നതിന് അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിൽ പറഞ്ഞപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം നൽകിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് പട്ടയ നടപടി വീണ്ടും തടസപ്പെടുത്തി കോടതിഉത്തരവ് ഇട്ടത് .

വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ നൽകിയ പൊതു താൽപര്യ ഹർജിയിൽ സർക്കാരിന്റെ അനാസ്ഥമൂലം 2024 ൽ 1964 ലെ ചട്ടപ്രകാരം സംസ്ഥാനത്തെ പട്ടയ നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു .വൺ എർത്ത് വൺ ലൈഫ് ഫയൽചെയ്ത 1801 /2010 കേസിൽ സംസ്ഥാന സർക്കാർ ഹർജിക്കാരൻ അനുകൂല നിലപാടാണ് സ്വീകരിച്ചുവന്നത് . കേസിൽ കർഷക സംഘടനയായ അതിജീവനപോരാട്ടവേദി കക്ഷിചേരുകയും കർഷക പക്ഷ നിലപാട് കോടതിയെ അറിയിച്ചെങ്കിലും സർക്കാർ പരിസ്ഥിതി സംഘടനക്ക് അനുകൂല നിലപാട് സ്വീകരിച്ചാൽ കോടതിയിൽ നിന്നും ഗുരുതര തിരിച്ചടി നേരിടേണ്ടി വരുകയായിരുന്നു .
1801 /2010 കേസിൽ ഹർജിക്കാരന്റെ ആവശ്യം ഇടുക്കിജിയല്ലയിലെ മൂന്നാർ , ചെറുതോണി,വാഗമൺ അടക്കമുള്ള പ്രദേശത്തെ 44 കയ്യേറ്റക്കാർ 18 റവന്യൂ ജീവനക്കാർ കൈയേറ്റക്കാർക്ക് ഒത്താശ ചെയ്ത ഇടനിലക്കാർ അടക്കം 100 പേർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം .കേസ് പരിഗണിച്ച കോടതി 21 01 2010 ൽ മുന്നാറിൽ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ എൻ ഓ സി ഏർപ്പെടുത്തി .2016 വരെ മുന്നാറിൽ മാത്രം നിലനിന്നിരുന്ന എൻ ഓ സി ഇടുക്കിജില്ലയിലെ 8 വില്ലേജുകളിൽക്കൂടി വ്യാപിപ്പിച്ചു .എൻ ഓ സി എന്നാൽ നിർമ്മാണം നടത്തുന്ന ഭൂമിക്ക് പട്ടയം ഉണ്ടോ എന്ന് പരിശോധിച്ചു നൽകുന്നതിനാണ് കോടതി നിർദേശം നല്കിയതെങ്കിലും, കോടതി ഉത്തരവ് മറയാക്കി എൻ ഓ സി സർക്കാരും റവന്യൂ വകുപ്പും നിർമ്മാണ നിരോധനമാക്കി മറ്റുയാകയായിരിന്നു .
എൻ ഓ സിയുടെ മറവിൽ 8 വില്ലേജുകളിൽ റവന്യൂ ഉദ്യോഗസ്ഥർ പട്ടയ ഉടമകളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഇത് സമ്പന്ധിച്ച കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ മുന്നാറിലെ ഭൂ വിഷയവുമായി ബന്ധപ്പെട്ട കേസ്സുകൾ പരിഗണിക്കാൻ പ്രത്യക ബെഞ്ച് രൂപീകരിക്കുകയൂം ഇടുക്കിജില്ലയിലെ ഭൂമി സമ്പന്ധമായ കേസുകൾ പരിഗണിച്ച് വരുകയുമായിരിന്നു .

ഇതിനിടയിൽ 1964 ലെ ചട്ടം മറയാക്കി സർക്കാർ കൈയേറ്റക്കാർക്ക് ഭൂമി പതിച്ചു നൽകുകയാണെന്ന് ഹർജിക്കാരൻ കോടതിയെ വീണ്ടും അറിയിച്ചതിനെത്തുടർന്നാണ് 1964 ലെ ചട്ടപ്രകാശം സംസ്ഥാനത്ത് പട്ടയം വിതരണം ചെയ്യുന്നത് തടഞ്ഞു ഹൈ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു .2024 ൽ പട്ടയം നൽകരുതെന്ന ഹർജിക്കാരന്റെ വാദം കേട്ടകോടതി സംസ്ഥാന സർക്കാരിനോട് അഭിപ്രയം അറിയിക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഹർജിക്കാരന്റെ ആരോപണം തള്ളാതെ കർഷക വിരുദ്ധ നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് 10 01 2024 ൽ(തിയതി) 1964 ലെ ചട്ടപ്രകാരം പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് .

2024 ൽ കോടതി പട്ടയ വിതരണം തടസപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും .തടസ്സപ്പെട്ട പട്ടയ വിതരണം തുടരാൻ യാതൊരു നിലപാടും സർക്കാർ സ്വീകരിച്ചിരുന്നില്ല . നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടുക്കി അടക്കമുള്ള മലയോരജില്ലകളിൽ പട്ടയ പ്രശ്‌നം യു ഡി എഫ് തെരെഞ്ഞെടുപ്പ് ആയുധമാക്കുകയും തോൽവി മുന്നിൽകണ്ട് കഴിഞ്ഞ ദിവസം പുതിയ ഐ എ ഫയൽ ചെയ്ത നിലപട് തിരുത്തിയതിനെതുടന്നാണ് കോടതി പട്ടയം തടഞ്ഞ നടപടി പുനഃപരിശോധിച്ചു പുതിയ ഉത്തരവ് നിബന്ധനകളോടെ പുറപ്പെടുവിച്ചത് . സംസ്ഥാനത്തെ ഭൂ പ്രശ്ങ്ങൾ സംഘീർണമാക്കിയ 1801 /2010 കേസ് ഇപ്പോഴും കോടതിയുടെ പരിഗണയിലാണ് . ഹർജിയിൽ ആവശ്യപ്പെട്ട കൈയേറ്റക്കാർക്കെതിരെയോ കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയോ., ഇടനിലക്കാർക്കെതിരെയോ നാളിതുവരെ യാതൊരു നടപടികളും സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല .

You might also like

-