വനം വകുപ്പിന് വീണ്ടും തിരിച്ചടി ? ദേശിയ പാത 85 നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള പ്രദേശത്ത് നിലകൊള്ളുന്ന അപകടമരങ്ങൾ 30 ദിവസത്തിനുള്ളിൽ മുറിച്ചു നീക്കി തൽസ്ഥിതി ബോധ്യപ്പെടുത്തണം കോടതി

30 ദിവസങ്ങൾക്കുള്ളിൽ മരങ്ങൾ മുറിച്ചു നീക്കി കോടതിയെ ബോധ്യപെടുത്തണമെന്നാണ് ഉത്തരവ് അപകടമരങ്ങൾ കണ്ടെത്തി മുറിച്ചുനീക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്റ്ററെയാണ് ചുമതലപെടുത്തിയിട്ടുള്ളത്

0

കൊച്ചി | വനം വകുപ്പിന്റെ അഹങ്കാരത്തിന് വീണ്ടും തിരിച്ചടി ദേശീയപാത 85 ൽ . നേര്യമംഗലം മുതൽ ഇരുപ്പുപാലം വരെ പ്രദേശത്ത് നിലകൊള്ളുന്ന അപകടമരങ്ങൾ 30 ദിവസങ്ങൾക്കുള്ളിൽ മുറിച്ചു നീക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്തക്ക് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി .

നിരന്തരം മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾ ഉണ്ടാകുന്ന നേര്യമംഗലം മുതൽ ഇരുപ്പുപാലം അവരെയുള്ള പ്രദേശത്തെ മരങ്ങൾ മുറിച്ചു നീക്കണമെന്ന ജനങ്ങളുടെ ആവശ്യങ്ങൾക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട് .രണ്ടു മാസങ്ങൾക്ക് മുൻപ് മേഖലയിൽ വൻമരം കടപുഴകി സഞ്ചരിച്ചുകൊണ്ടിവരുന്ന കാറിനു മുകളിൽ
വീണ് ഒരാൾ തൽക്ഷണം മരിക്കുകയുണ്ടായി . നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുയുംചെയ്തു . തുടർന്ന് സ്വതന്ത്ര കർഷക സംഘടനകളുടെയും ,രാഷ്ട്രീയപാർട്ടികളുടെയും നേതൃത്തത്തിൽ ജനകിയ പ്രക്ഷോപണങ്ങൾ പലവട്ടം നടന്നെങ്കിലും കണ്ണിൽപൊടിയിടാനുള്ള നടപടികളുടെ ഭാഗമായി ഒന്നുരണ്ടു മരങ്ങൾ മുറിച്ചുമാറ്റി വനം വകുപ്പ് തലയൂരുകയായിരുന്നു . മേഖലയിൽ എല്ലാദിവസവും മരങ്ങൾ കടപുഴകി വീണു അപകടങ്ങൾ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എൽ ഡി എഫ് നേതാക്കളും വ്യാപാരികളും ദേശീയപാത വികസനസമിതിയും മുഖ്യമന്ത്രിയെയും വനം , റവന്യൂ മന്ത്രിമാരെയും കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കുകയും നിവേദനങ്ങൾ നൽകിയിട്ടും മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അടിമാലി സ്വദേശി സന്തോഷ് മാധവൻ അപകടമരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് .

30 ദിവസങ്ങൾക്കുള്ളിൽ മരങ്ങൾ മുറിച്ചു നീക്കി കോടതിയെ ബോധ്യപെടുത്തണമെന്നാണ് ഉത്തരവ് അപകടമരങ്ങൾ കണ്ടെത്തി മുറിച്ചുനീക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്റ്ററെയാണ് ചുമതലപെടുത്തിയിട്ടുള്ളത്
മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതല പെടുത്തുന്നതിനോ അല്ലങ്കിൽ ട്രീ കമ്മറ്റി വിളിച്ചു ചേർത്ത് അപകടമരങ്ങൾ മുറിച്ചു നീക്കുകകയോ ചെയ്യാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത് .
നേര്യമംഗലം മുതൽ വളറ വരെ 14 .5 കിലോമീറ്റർ ദുരത്തിലുള്ള റോഡ് വികസനം വനം വകുപ്പ് ഭൂമി വിട്ടു നൽകാത്തതിനെത്തുടർന്ന് തടസപ്പെട്ടിരുന്നു . വനം വകുപ്പ് നടപടിക്കെത്തിരെ സ്വതന്ത്ര കർഷക സംഘടനായായ “കിഫാ” നൽകിയ ഹർജിയിൽ നേര്യമംഗലം മുതൽ വളറ വരെ വനത്തിലൂടെ കടന്നു പോകുന്ന 100 അടി വീതിയിലുള്ള ഭൂമിക്ക് മേൽ വനം വകുപ്പിന് യാതൊരു വിധ അധികാരവുമില്ലന്നു കോടതി ഉത്തരവിട്ടിരുന്നു . അതേസമയം കോടതി വിധി അവഗണിച്ചു റോഡിൽ അവകാശം സ്ഥാപിക്കുന്ന നിലപാടുകളാണ് വനം വകുപ്പ് സ്വീകരിച്ചു വരുന്നത് . കോടതി വിധി പ്രകാരമുള്ള ഭൂമി അളന്ന്‌ തിരിക്കുവാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല .വനഭൂമിയും റോഡിനായി അനുവദിക്കപ്പെട്ടിട്ടുള്ള ഭൂമിയും വേർതിരിച്ച് സർവ്വേ നടപടികൾ പൂർത്തികരിക്കണമെന്ന ഹൈ വേ വികസനസമിതിയുടെ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല . റോഡ് വികസനത്തിനായി ഭൂമി വിട്ടു കിട്ടാത്തതിനാൽ 1000 കോടിയുടെ ദേശീയപാത വികസനം ഈ മേഖലയിൽ പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ് .

You might also like

-